സിഗ്നലിങ് പണി മുന്നിന് തുടങ്ങും; തീവണ്ടികള്‍ വൈകും by riteshexpert on 01 October, 2013 - 03:02 PM | ||
---|---|---|
riteshexpert | സിഗ്നലിങ് പണി മുന്നിന് തുടങ്ങും; തീവണ്ടികള്‍ വൈകും on 01 October, 2013 - 03:02 PM | |
ഷൊറണൂര്‍: ഷൊറണൂര്‍-കാരക്കാട് പാത ഇരട്ടിപ്പിക്കല്‍പണി ഒക്ടോബര്‍ മൂന്നിന് പുതിയ ഘട്ടത്തിലേക്ക്. പഴയ സിഗ്നല്‍സംവിധാനം മാറ്റി പുതിയത് സ്ഥാപിക്കുന്ന പ്രവൃത്തിയാണ് അന്ന് തുടങ്ങുക. ഇതോടെ തീവണ്ടികള്‍ക്ക് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തും. സിഗ്നല്നവീകരണത്തിന്റെ ഭാഗമായുള്ള നോണ്‍-ഇന്റര്‍ലോക്ക്ഡ് പണികളാണ് വ്യാഴാഴ്ച തുടങ്ങുക. സിഗ്നല്വകുപ്പിന്റെ പരിശോധനയുംമറ്റും നടക്കുന്നതും ഈ ഘട്ടത്തിലായിരിക്കും. നവീകരണം കഴിയുന്നതോടെ കൂടുതല്‍ സുരക്ഷിതവും വേഗമേറിയതും മുഴുവന്‍ ഇന്റര്ലോക്ക്ഡായതുമായ സംവിധാനം നിലവില്‍വരുമെന്ന് റെയില്‍വേ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ രാമചന്ദ്രന് പറഞ്ഞു. |