Indian Railways News => Topic started by greatindian on Sep 12, 2013 - 17:56:21 PM


Title - ഷൊറണൂരില്‍ പാതയിരട്ടിപ്പിക്കല്‍: മലബാറിലേക്കുള്ള തീവണ്ടികള്‍ റദ്ദാക്കും
Posted by : greatindian on Sep 12, 2013 - 17:56:21 PM

ഷൊറണൂര്‍-മംഗലാപുരം റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി മലബാര്‍ഭാഗത്തേക്കുള്ള യാത്രാതീവണ്ടികള്‍ 22നാള്‍ റദ്ദാക്കും. പാസഞ്ചര്‍വണ്ടികള്‍ പൂര്‍ണമായും മറ്റുചില വണ്ടികള്‍ ഭാഗികമായുമാണ് റദ്ദാക്കുക. സപ്തംബര്‍ 25 മുതലാണ് നടപടി. പാതയിരട്ടിപ്പിക്കലിന്റെ അവസാനഘട്ടമായി ഷൊറണൂര്‍‌സ്റ്റേഷനില്‍ നോണ്‍ ഇന്‍റര്‍ലോക്‌സ് ജോലിയാണ് 22 നാള്‍കൊണ്ട് പൂര്‍ത്തിയാക്കുക.

തീവണ്ടിപ്പാളത്തെ സിഗ്‌നലുമായി ബന്ധിപ്പിക്കുന്നതാണ് നോണ്‍ ഇന്‍റര്‍ലോക്‌സ് സംവിധാനം. ഇത് പൂര്‍ത്തീകരിക്കുന്നതോടെ ഷൊറണൂര്‍-മംഗലാപുരം പാതയിരട്ടിപ്പിക്കല്‍ പൂര്‍ണമാകും. ഷൊറണൂര്‍ ജങ്ഷനിലേക്ക് കടക്കാന്‍ കാരക്കാട് സ്റ്റേഷനില്‍ കാത്തുകിടക്കുന്നത് ഒഴിവാകും.

പാലക്കാട്‌വഴി പോകുന്ന ചില തീവണ്ടികള്‍ ഷൊറണൂര്‍ സ്റ്റേഷനിലെത്താതെ ലിങ്ക്‌ലൈന്‍വഴി തിരിച്ചുവിടാനാണ് തീരുമാനം. ഈ തീവണ്ടികള്‍ വടക്കാഞ്ചേരി, ഒറ്റപ്പാലം സ്റ്റേഷനുകളില്‍ നിര്‍ത്തും.