Indian Railways News => Topic started by AllIsWell on Oct 01, 2013 - 20:00:18 PM


Title - പാസഞ്ചര്‍ ട്രെയിനുകളിലും ഇനി തത്കാല്‍ റിസര്‍വേഷന്‍
Posted by : AllIsWell on Oct 01, 2013 - 20:00:18 PM

പാസഞ്ചര്‍ ട്രെയിനുകളിലും റിസര്‍വേഷന്‍ സമ്പ്രദായം വരുന്നു. തത്കാല്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തി പാസഞ്ചര്‍ തീവണ്ടികളില്‍ നിന്ന് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വെ. ആദ്യ ഘട്ടത്തില്‍ തിരക്കേറിയ ട്രെയിനുകളിലാകും ഈ പരിഷ്‌കാരം കൊണ്ടുവരുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെയുള്ള സീറ്റുകളില്‍ 60 ശതമാനം വരെ ആളുകള്‍ ഉപയോഗിച്ച ട്രെയിനുകളിലാണ് റിസര്‍വേഷന്‍ ഏര്‍പ്പെടുത്തുന്നത്. ഏതൊക്കെ ട്രെയിനുകളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കണ്ടെത്താനുള്ള ചുമതല അതാത് മേഖലകള്‍ക്കാണ്.

സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളില്‍ ഈടാക്കുന്ന അതേ തത്കാല്‍ ചാര്‍ജ് തന്നെയാകും പാസഞ്ചര്‍ ട്രെയിനുകളിലും നല്‍കേണ്ടി വരുക. പാഴ്‌സല്‍ നിരക്കുകളും ഒക്‌ടോബര്‍ ഒന്നുമുതല്‍ വര്‍ധിപ്പിച്ചു. ഇനിമുതല്‍ 30 രൂപയായിരിക്കും കുറഞ്ഞ പാഴ്‌സല്‍ നിരക്ക്. തുരന്തോ, രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ പാഴ്‌സല്‍ നിരക്ക് 25 ശതമാനം വര്‍ധിപ്പിച്ചു. പക്ഷികളേയും വളര്‍ത്തുമൃഗങ്ങളേയും കൊണ്ടുപോകുന്നതിനും 25 ശതമാനം നിരക്ക് കൂട്ടി.