പാസഞ്ചര്‍ ട്രെയിനുകളിലും ഇനി തത്കാല്‍ റിസര്‍വേഷന്‍ by Mafia on 01 October, 2013 - 07:59 PM | ||
---|---|---|
Mafia | പാസഞ്ചര്‍ ട്രെയിനുകളിലും ഇനി തത്കാല്‍ റിസര്‍വേഷന്‍ on 01 October, 2013 - 07:59 PM | |
പാസഞ്ചര്‍ ട്രെയിനുകളിലും റിസര്‍വേഷന്‍ സമ്പ്രദായം വരുന്നു. തത്കാല്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തി പാസഞ്ചര്‍ തീവണ്ടികളില്‍ നിന്ന് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വെ. ആദ്യ ഘട്ടത്തില്‍ തിരക്കേറിയ ട്രെയിനുകളിലാകും ഈ പരിഷ്കാരം കൊണ്ടുവരുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെയുള്ള സീറ്റുകളില്‍ 60 ശതമാനം വരെ ആളുകള്‍ ഉപയോഗിച്ച ട്രെയിനുകളിലാണ് റിസര്‍വേഷന്‍ ഏര്‍പ്പെടുത്തുന്നത്. ഏതൊക്കെ ട്രെയിനുകളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കണ്ടെത്താനുള്ള ചുമതല അതാത് മേഖലകള്‍ക്കാണ്. |